ദയാ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട വിനയ് ശര്‍മ

രാഷ്ട്രപതിക്ക് നല്കിയ ദയാഹര്ജി പിന്വലിക്കുകയാണെന്ന് നിര്ഭയ കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്മ
 | 
ദയാ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട വിനയ് ശര്‍മ

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പിന്‍വലിക്കുകയാണെന്ന് നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ. താന്‍ ഇത്തരത്തില്‍ ഒരു ദയാഹര്‍ജിയില്‍ ഒപ്പു വെച്ചിട്ടില്ലെന്നും ദയാഹര്‍ജി നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ വ്യക്തമാക്കി. എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിനയ് ശര്‍മയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു സൂചന.

ഹര്‍ജി ആദ്യം ലഭിച്ച ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഹര്‍ജി തള്ളിക്കളയുന്നതായി ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ദയാഹര്‍ജി തള്ളിക്കളയണമെന്ന ശുപാര്‍ശയോടെയാണ് രാഷ്ട്രപതിഭവന് കൈമാറിയത്. രാഷ്ട്രപതി കൂടി ഹര്‍ജി തള്ളിയാല്‍ കുറ്റവാളികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കുകയാണ് അടുത്ത പടി.

2012 ഡിസംബറിലാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ദില്ലിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി ആക്രമിച്ച് നഗ്നയാക്കി വഴിയില്‍ തള്ളിയത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെയും ഇവര്‍ മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിര്‍ഭയയെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി.