നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്ഭയ കേസ് പ്രതി വിനയ് കുമാര് ശര്മ നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി.
 | 
നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ നടപടിക്കെതിരെയാണ് വിനയ് ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. ജയിലില്‍ അനുഭവിച്ച പീഡനങ്ങള്‍ തന്റെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്നും ഇത് ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയ് ശര്‍മ വാദിച്ചത്.

എന്നാല്‍ പ്രതിയുടെ മാനസിക നിലയില്‍ തകരാറൊന്നും ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 1നായിരുന്നു നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണ വാറണ്ട് പുറപ്പെടു വിച്ചിരുന്നത്. പ്രതികള്‍ വ്യത്യസ്ത സമയങ്ങളില്‍ കോടതിയെ സമീപിക്കുകയും ദയാഹര്‍ജി നല്‍കുകയും ചെയ്തതിനാല്‍ വധശിക്ഷ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

കേസില്‍ നാല് പ്രതികള്‍ക്കാണ് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്. പ്രതികളായിരുന്ന ആറു പേരില്‍ ഒന്നാം പ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു. മറ്റൊരു പ്രതി കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു.