ഇന്ത്യയുടെ മകൾ ഇന്ന് അമേരിക്കയിൽ പ്രദർശിപ്പിക്കും

ഇന്ത്യയിലെ നിരോധനത്തിനും അതിനെതിരായുള്ള പ്രക്ഷോഭങ്ങൾക്കുമിടെ ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി ഇന്ന് അമേരിക്കയിൽ പ്രദർശിപ്പിക്കും.
 | 
ഇന്ത്യയുടെ മകൾ ഇന്ന് അമേരിക്കയിൽ പ്രദർശിപ്പിക്കും

 

ന്യൂയോർക്ക്: ഇന്ത്യയിലെ നിരോധനത്തിനും അതിനെതിരായുള്ള പ്രക്ഷോഭങ്ങൾക്കുമിടെ ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി ഇന്ന് അമേരിക്കയിൽ പ്രദർശിപ്പിക്കും. ഓസ്‌കാർ അവാർഡ് ജേതാവായ മെറിൽ സ്ട്രീപ്പ്, ഫ്രീദാ പിന്റോ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും ഡോക്യുമെന്ററിയുടെ പ്രദർശനം. ന്യൂയോർക്ക് സിറ്റി യൂണിവേഴ്‌സിറ്റിയിലെ ബറൂക്ക് കോളജിലാണ് പ്രദർശനം.

വൈറ്റൽ വോയ്‌സസ് ഗ്ലോബൽ പാർട്ട്‌നർഷിപ്പ് എന്ന എൻജിഒയുടെയും കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്ലാൻ ഇന്റർനാഷണൽ എന്ന സംഘടനയുടെയുംആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സംവിധായിക ലെസ്ലി ഉഡ്വിനും പ്രദർശനത്തിൽ പങ്കെടുക്കും. ഈ ചിത്രം സ്വിറ്റ്‌സർലാൻഡ്, കാനഡ, നോർവേ എന്നീ രാജ്യങ്ങളിലും പ്രദർശിപ്പിക്കും.