നിസര്‍ഗ്ഗ ചുഴലിക്കാറ്റ് മുംബൈക്ക് അടുത്ത് കരതൊട്ടു; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; വീഡിയോ

നിസര്ഗ്ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയില് കരതൊട്ടു.
 | 
നിസര്‍ഗ്ഗ ചുഴലിക്കാറ്റ് മുംബൈക്ക് അടുത്ത് കരതൊട്ടു; 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; വീഡിയോ

മുംബൈ: നിസര്‍ഗ്ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍ കരതൊട്ടു. മുംബൈ നഗരത്തിന് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ കരതൊട്ടത്. മൂന്ന് മണിക്കൂറോളം കാറ്റ് ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. 110 കിലോമീറ്റര്‍ വരെ വേഗതയിലാണ് അലിബാഗില്‍ കാറ്റടിച്ചത്. അടുത്ത മൂന്ന് മണിക്കൂറില്‍ മുംബൈ, താനെ ജില്ലകളിലേക്ക് നിസര്‍ഗ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകലില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ, താനെ, റായ്ഗഡ്, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാല്‍ഘറില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഈ മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

വീഡിയോ കാണാം

നിസർഗ റേവ്ദണ്ഡ രത്നഗിരി© Honey VG

Posted by Rajeevan Erikkulam on Wednesday, June 3, 2020