ഐഷെ ഘോഷിനും 19 വിദ്യാര്‍ത്ഥികള്‍ക്കും എതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

ന്യൂഡല്ഹി: ജെഎന്യു വിദ്യാര്ത്ഥി യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷിനും 19 മറ്റ് വിദ്യാര്ത്ഥികള്ക്കുമെതിരെ കേസെടുത്ത് ഡല്ഹി പോലീസ്. കഴിഞ്ഞ ദിവസം സബര്മതി ഹോസ്റ്റലില് ഉണ്ടായ ആക്രമണത്തില് പ്രതികളെ ആരെയും തിരിച്ചറിയാന് കഴിയാത്ത ഡല്ഹി പോലീസാണ് വിദ്യാര്ത്ഥികള്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. 4-ാം തിയതി യൂണിവേഴ്സിറ്റിയിലെ സെര്വര് റൂം തകര്ത്തുവെന്നും വനിതാ ഗാര്ഡുമാരെ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സെമസ്റ്റര് രജിസ്ട്രേഷന് തടസപ്പെടുത്തിയെന്നുമാണ് ഇവര്ക്കെതിരെ രജിസ്റ്റര് ചെയ്ത എഫ്ഐആറില് പറയുന്നത്. ഹോസ്റ്റല് ഫീസ് വര്ദ്ധനവിന് എതിരെ നടത്തിയ സമരത്തിനിടെയാണ് ഈ
 | 
ഐഷെ ഘോഷിനും 19 വിദ്യാര്‍ത്ഥികള്‍ക്കും എതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനും 19 മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. കഴിഞ്ഞ ദിവസം സബര്‍മതി ഹോസ്റ്റലില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതികളെ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത ഡല്‍ഹി പോലീസാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. 4-ാം തിയതി യൂണിവേഴ്‌സിറ്റിയിലെ സെര്‍വര്‍ റൂം തകര്‍ത്തുവെന്നും വനിതാ ഗാര്‍ഡുമാരെ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തടസപ്പെടുത്തിയെന്നുമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിന് എതിരെ നടത്തിയ സമരത്തിനിടെയാണ് ഈ സംഭവങ്ങളെന്നാണ് ജെഎന്‍യു അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഞായറാഴ്ച ഐഷെയും മറ്റ് വിദ്യാര്‍ത്ഥികളും മര്‍ദ്ദനത്തിന് ഇരയായിക്കൊണ്ടിരുന്ന സമയത്താണ് ഈ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സെര്‍വര്‍ മുറി തകര്‍ത്തതുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്‌ഐആര്‍ വെള്ളിയാഴ്ച ഫയല്‍ ചെയ്തിരുന്നു. ഇതില്‍ ഐഷെ ഘോഷിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ മൂന്നാമതൊരു എഫ്‌ഐആര്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 34 പേര്‍ക്ക് പരിക്കേറ്റിരുന്നു.