കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് തെളിവില്ലെന്ന് എയിംസ് തലവന്‍

കോവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും ഗുരുതരമായി ബാധിക്കുകയെന്നതിന് തെൡവില്ലെന്ന് എയിംസ് ഡയറക്ടര് ഡോ. രണ്ദീപ് ഗുലേറിയ.
 | 
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് തെളിവില്ലെന്ന് എയിംസ് തലവന്‍

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെയായിരിക്കും ഗുരുതരമായി ബാധിക്കുകയെന്നതിന് തെൡവില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇക്കാര്യത്തില്‍ ഇന്ത്യയിലോ വിദേശരാജ്യങ്ങളിലോ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ഗുലേറിയ പറഞ്ഞു.

രണ്ടാം തരംഗത്തില്‍ രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60 മുതല്‍ 70 ശതമാനം വരെ പേര്‍ മറ്റ് അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരുമായിരുന്നു. ആരോഗ്യമുള്ള കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കുറവായിരുന്നു. അവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ട ആവശ്യം പോലുമുണ്ടായിരുന്നില്ല.

ലോക്ക്ഡൗണ്‍ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. ജനസംഖ്യയില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മഹാമാരി പ്രാദേശികമായി ചുരുങ്ങുകയും ഇപ്പോള്‍ എച്ച്1എന്‍1 കാണപ്പെടുന്നതുപോലെ സീസണല്‍ ആയി മാറുകയും ചെയ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.