ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് നീട്ടുന്ന കാര്യത്തില് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
 | 
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളും വിദഗ്ദ്ധരും ആവശ്യപ്പെട്ടത് അനുസരിച്ച് ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.

ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് 4421 കോവിഡ് 19 രോഗികളാണ് നിലവിലുള്ളത്. 354 പേര്‍ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

326 പേര്‍ ഇതിനകം രോഗമുക്തി നേടി. ഒരു രോഗി ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പടര്‍ത്തുമെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.