തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് രാജ്‌നാഥ് സിങ്

അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സാർക്ക് സമ്മേളനത്തിനിടെ പാക് ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തില്ല. തീവ്രവാദവും ചർച്ചയും ഒരുമിച്ച് നടക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. അതിർത്തിയിലെ സംഘർഷത്തിന് പാകിസ്താൻ അറുതി വരുത്താത്തിടത്തോളം പാക്കിസ്ഥാനുമായി യാതൊരുവിധ ചർച്ചയ്ക്കും സാധ്യതയില്ല. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഈ സാഹചര്യത്തിൽ നയതന്ത്ര ചർച്ച നടത്തില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
 | 

തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സാർക്ക് സമ്മേളനത്തിനിടെ പാക് ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തില്ല. തീവ്രവാദവും ചർച്ചയും ഒരുമിച്ച് നടക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. അതിർത്തിയിലെ സംഘർഷത്തിന് പാകിസ്താൻ അറുതി വരുത്താത്തിടത്തോളം പാക്കിസ്ഥാനുമായി യാതൊരുവിധ ചർച്ചയ്ക്കും സാധ്യതയില്ല. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഈ സാഹചര്യത്തിൽ നയതന്ത്ര ചർച്ച നടത്തില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

നേപ്പാളിൽ സെപ്തംബർ 17 മുതൽ 19 വരെയാണ് സാർക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം നടക്കുന്നത്. അതേസമയം, പാകിസ്ഥാനുമായി നയതന്ത്ര ചർച്ചകളുടെ വാതിൽ പൂർണമായി അടഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിൽ പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത വർധിച്ചതായി വാർത്തകൾ പ്രചരിച്ചത്. ഇത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണണെന്നാണ് രാജ്‌നാഥ് സിങിന്റെ ട്വിറ്റർ സന്ദേശം വ്യക്തമാക്കുന്നത്.

എൻ.ഡി.എ. സർക്കാർ അധികാരമേറ്റശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് കശ്മീരിലെ വിഘടനവാദി നേതാക്കളുമയി ചർച്ച നടത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചർച്ച ഇന്ത്യ ഉപേക്ഷിച്ചിരുന്നു.