ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് എന്‍ഐഎ

കൊച്ചി കപ്പല് നിര്മാണശാലയില് പൂര്ത്തിയായി വരുന്ന ഐഎന്എസ് വിക്രാന്തില് നിന്ന് ഹാര്ഡ് ഡിസ്കുകള് മോഷ്ടിച്ച സംഭവത്തില് രാജ്യവിരുദ്ധ പ്രവര്ത്തനത്തിന് തെളിവില്ലെന്ന് എന്ഐഎ.
 | 
ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് എന്‍ഐഎ

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ പൂര്‍ത്തിയായി വരുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് എന്‍ഐഎ. പണത്തിന് വേണ്ടിയാണ് പ്രതികള്‍ മോഷണം നടത്തിയതെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അന്വേഷണം പോലീസിന് കൈമാറാനും തീരുമാനമായി.

പ്രതികളായ സുമിത് കുമാര്‍, ദയാറാം എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിന്റെ ഫലം പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17നാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത്. പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് ഹാര്‍ഡ് ഡിസ്‌ക്, റാം, കേബിളുകള്‍ എന്നിവ മോഷ്ടിച്ചത്. കപ്പലിലെ 35 കമ്പ്യൂട്ടറുകളില്‍ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളാണ് ഇവര്‍ മോഷ്ടിച്ചത്.

കപ്പലിന്റെ രൂപരേഖയും യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിന്യാസവും രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളാണ് ഇവ. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സംഭവമുണ്ടായത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.