ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്രം; പണം മടക്കി നല്‍കും

ഇന്ത്യയില് നിന്ന് ഈ വര്ഷം ഹജ്ജിന് തീര്ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്രം.
 | 
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്രം; പണം മടക്കി നല്‍കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്രം. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേരെ മാത്രമേ ഹജ്ജ് ചെയ്യാന്‍ അനുവദിക്കൂ എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഹജ്ജിനായി അപേക്ഷിച്ചവര്‍ അടച്ച പണം മുഴുവനായി തിരികെ നല്‍കുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2.3 ലക്ഷം പേരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചത്. ഇവര്‍ അടച്ച പണം തിരികെ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. വളരെ ചുരുക്കം തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതിയുള്ളുവെന്ന് ഇന്ന് രാവിലെയാണ് സൗദി ഭരണകൂടം അറിയിച്ചത്. രാജ്യത്ത് വസിക്കുന്ന വിദേശികള്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും. എന്നാല്‍ എത്രയാളുകള്‍ക്ക് അനുമതി നല്‍കും എന്ന കാര്യം സൗദി വ്യക്തമാക്കിയിട്ടില്ല.

കോവിഡിന് എതിരെയുള്ള എല്ലാ മുന്‍കരുതലുകളും സാമൂഹിക അകലവും പാലിച്ചുകൊണ്ടായിരിക്കും ഹജ്ജിന് അവസരം നല്‍കുകയെന്നും സൗദി ഭരണകൂടം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ അവസാനത്തോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.