പ്രതിപക്ഷ മഹാസഖ്യത്തില്‍ വിശ്വാസമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു; നടക്കുക അധികാരത്തിനു വേണ്ടിയുള്ള കടിപിടി

പ്രതിപക്ഷ പാര്ട്ടികളുടെ മഹാസഖ്യത്തില് വിശ്വാസമില്ലെന്ന് മാര്ക്കണ്ഡേയ കട്ജു. താനൊരു ബിജെപി പ്രേമിയല്ലെങ്കിലും ഈ സഖ്യത്തില് തനിക്ക് മായാസ്വപ്നങ്ങളൊന്നുമില്ല. അധികാരത്തിനും പദവികള്ക്കുമായുള്ള ആഗ്രഹമല്ലാതെ ഇവര്ക്ക് പൊതുവായി എന്താണുള്ളതെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില് ചോദിക്കുന്നു.
 | 

പ്രതിപക്ഷ മഹാസഖ്യത്തില്‍ വിശ്വാസമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു; നടക്കുക അധികാരത്തിനു വേണ്ടിയുള്ള കടിപിടി

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തില്‍ വിശ്വാസമില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു. താനൊരു ബിജെപി പ്രേമിയല്ലെങ്കിലും ഈ സഖ്യത്തില്‍ തനിക്ക് മായാസ്വപ്നങ്ങളൊന്നുമില്ല. അധികാരത്തിനും പദവികള്‍ക്കുമായുള്ള ആഗ്രഹമല്ലാതെ ഇവര്‍ക്ക് പൊതുവായി എന്താണുള്ളതെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഇങ്ങനെയൊരു സഖ്യകക്ഷി സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിച്ചാല്‍ ആദ്യം നാം സാക്ഷിയാകുക ലാഭകരമായ പദവികള്‍ക്കായുള്ള പിടിവലിക്കായിരിക്കും. അത് തുടരുകയും ചെയ്യും. 1977ല്‍ ജനതാപാര്‍ട്ടി ഭരിച്ചപ്പോള്‍ സഖ്യകക്ഷികള്‍ തമ്മില്‍ പോരടിച്ചതിനു സമാനമായിരിക്കും ഇത്. അങ്ങനെയെങ്കില്‍ നമ്മുടെ രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും കട്ജു ചോദിക്കുന്നു.

While I am no lover of the BJP, I also have no illusions about the combined Opposition, a 'Mahagathbandhan', which met…

Posted by Markandey Katju on Wednesday, May 23, 2018

കര്‍ണാടകയില്‍ എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ വേദി കൂടിയായി മാറിയിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, മായാവതി, ശരദ് പവാര്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.