ഏപ്രില്‍ 5 രാത്രി 9ന് ലൈറ്റ് മാത്രം ഓഫാക്കിയാല്‍ മതി; വിശദീകരണവുമായി കേന്ദ്രം

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഞായറാഴ്ച രാത്രി ലൈറ്റുകള് മാത്രം ഓഫാക്കിയാല് മതിയെന്ന് വിശദീകരിച്ച് കേന്ദ്രസര്ക്കാര്.
 | 
ഏപ്രില്‍ 5 രാത്രി 9ന് ലൈറ്റ് മാത്രം ഓഫാക്കിയാല്‍ മതി; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഞായറാഴ്ച രാത്രി ലൈറ്റുകള്‍ മാത്രം ഓഫാക്കിയാല്‍ മതിയെന്ന് വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. തെരുവു വിളക്കുകളും കമ്പ്യൂട്ടര്‍, ടിവി, ഫാന്‍, ഫ്രിഡ്ജ്, എസി തുടങ്ങിയവയൊന്നും ഓഫാക്കേണ്ടതില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. വൈദ്യുതി ഉപയോഗം കുറയുന്നത് ഗ്രിഡിനെ അസന്തുലിതമാക്കുമെന്നും വോള്‍ട്ടേജ് വ്യതിയാനമുണ്ടായി ഉപകരണങ്ങളെ നശിപ്പിക്കുമെന്നും ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇവ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ വൈദ്യുതി ഗ്രിഡ് ശക്തമാണെന്നും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇതിലുണ്ടെന്നും മന്ത്രാലയം പറയുന്നു. എന്നാല്‍ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദേശം.

കൊറോണ വൈറസിന്റെ ഇരുട്ടിനെ പ്രകാശം കൊണ്ട് നേരിടാനെന്ന പേരിലാണ് പ്രധാനമന്ത്രി ഈ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരത്തേക്കാണ് ഇപ്രകാരം ചെയ്യാന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നത്.