മീ ടൂ; നാനാ പടേക്കറെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് മുംബൈ പോലീസ്

നടി തനുശ്രീ ദത്ത ഉന്നയിച്ച മീ ടൂ ആരോപണത്തില് നാനാ പടേക്കറെ വിചാരണ ചെയ്യാന് തെളിവില്ലെന്ന് പോലീസ്.
 | 
മീ ടൂ; നാനാ പടേക്കറെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് മുംബൈ പോലീസ്

മുംബൈ: നടി തനുശ്രീ ദത്ത ഉന്നയിച്ച മീ ടൂ ആരോപണത്തില്‍ നാനാ പടേക്കറെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്ന് പോലീസ്. തനുശ്രീ ദത്ത നല്‍കിയ പരാതിയിലാണ് ഓഷിവാര പോലീസ് ഇക്കാര്യം അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചത്. പരാതി ലഭിച്ചാല്‍ പ്രതിക്കെതിരെ കുറ്റം ചുമത്താവുന്ന വിധത്തില്‍ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ സമര്‍പ്പിക്കുന്ന ബി സമ്മറി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ പറഞ്ഞു.

2018 ഒക്ടോബറിലാണ് തനുശ്രീ ദത്ത നാനാ പടേക്കര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ പാട്ടിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ്ങിനിടെ ആഭാസകരമായി അഭിനയിക്കില്ലെന്ന് അറിയിച്ചിട്ടും നാനാ പടേക്കര്‍ തന്നെ മോശമായ വിധത്തില്‍ സ്പര്‍ശിച്ചുവെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.