പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പുരുഷ പോലീസ് കയറിപ്പിടിച്ച സംഭവം; ഖേദപ്രകടനവുമായി നോയ്ഡ പോലീസ്

ഹാഥ്റസിലേക്കുള്ള യാത്രക്കിടെ നോയ്ഡയില് വെച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ അതിക്രമത്തില് ഖേദപ്രകടനവുമായി നോയ്ഡ പോലീസ്.
 | 
പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പുരുഷ പോലീസ് കയറിപ്പിടിച്ച സംഭവം; ഖേദപ്രകടനവുമായി നോയ്ഡ പോലീസ്

ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ നോയ്ഡയില്‍ വെച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ ഖേദപ്രകടനവുമായി നോയ്ഡ പോലീസ്. പുരുഷ പോലീസ് കുര്‍ത്തയില്‍ കയറിപ്പിടിച്ച സംഭവത്തിലാണ് ഖേദപ്രകടനം. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് യാത്രാമധ്യേ തടഞ്ഞിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നു.

കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടി കൊള്ളാതെ പ്രതിരോധിക്കുന്നതിനിടെയാണ് പ്രിയങ്കക്കെതിരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വന്‍ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ശിവസേനയുള്‍പ്പെടെയുള്ള പാര്‍ട്ടികളും വിമര്‍ശനവുമായെത്തി. ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് ഇല്ലേയെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്.

ഡല്‍ഹി-നോയ്ഡ ഡയറക്ട് ഫ്‌ളൈഓവറിലെ ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്. ലാത്തിയടിയില്‍ പരിക്കേറ്റ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് സമീപം പിന്നീട് പ്രിയങ്കയും രാഹുലും നില്‍ക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തു വന്നിരുന്നു.