999 രൂപ വിലയുള്ള ഫീച്ചര്‍ ഫോണ്‍ നോക്കിയ 105 വിപണിയിലേക്ക്

നോക്കിയയുടെ വില കുറഞ്ഞ ഫീച്ചര് ഫോണുകള് വിപണിയിലേക്ക്. നോക്കിയ 105ന്റെ രണ്ട് വേരിയന്റുകളാണ് ബുധനാഴ്ച മുതല് വിപണിയിലെത്തുന്നത്. സിംഗിള് സിം ഓപ്ഷനുള്ള ഫോണിന് 999 രൂപയാണ് വില. രണ്ട് സിം ഉപയോഗിക്കാവുന്ന മോഡലിന് 1149 രൂപ വിലവരും.
 | 

999 രൂപ വിലയുള്ള ഫീച്ചര്‍ ഫോണ്‍ നോക്കിയ 105 വിപണിയിലേക്ക്

മുംബൈ: നോക്കിയയുടെ വില കുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ വിപണിയിലേക്ക്. നോക്കിയ 105ന്റെ രണ്ട് വേരിയന്റുകളാണ് ബുധനാഴ്ച മുതല്‍ വിപണിയിലെത്തുന്നത്. സിംഗിള്‍ സിം ഓപ്ഷനുള്ള ഫോണിന് 999 രൂപയാണ് വില. രണ്ട് സിം ഉപയോഗിക്കാവുന്ന മോഡലിന് 1149 രൂപ വിലവരും.

1.8 ഇഞ്ച് ക്യുവിജിഎ കളര്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, എല്‍ഇഡി ടോര്‍ച്ച് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളുമായി എത്തുന്ന നോക്കിയ 105 പതിനഞ്ച് മണിക്കൂര്‍ ടോക്ക് ടൈമും ഒരു മാസത്തെ സ്റ്റാന്‍ഡ്‌ബൈയും നല്‍കും. നോക്കിയയുടെ ജനപ്രിയ ഗെയിമായ സ്‌നേക്ക് സെന്‍സിയ, ഡൂഡില്‍ ജംപ്, ക്രോസി റോഡ് എന്നിവ ഫോണില്‍ ഉണ്ടായിരിക്കും.

നോക്കിയ സീരീസ് 30+ സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4 എംബി റാമും 4 എംബി സ്റ്റോറേജും ഉണ്ടായിരിക്കും. 800 എംഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം നല്‍കുന്നത്.