ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസ്; അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ്

ഗ്രെറ്റ തുന്ബര്ഗ് ടൂള്കിറ്റ് കേസില് ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ്
 | 
ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസ്; അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ്

ന്യൂഡല്‍ഹി: ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ്. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 11ന് നികിതയെ വീട്ടില്‍ എത്തി കണ്ടിരുന്നുവെന്നും അന്വേഷണത്തോട് സഹകരിക്കാമെന്ന് അറിയിച്ച അവര്‍ പിന്നീട് ഒളിവിലാണെന്നുമാണ് ഡല്‍ഹി പോലീസ് പറയുന്നത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നികിതയാണ് ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റ് നിര്‍മിച്ചതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. കേസില്‍ ഇന്നലെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് ഗ്രെറ്റയ്ക്ക് നല്‍കിയെന്നതാണ് ദിഷയ്ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് രാജ്യത്തിനെതിരായി വിദ്വേഷം പടര്‍ത്താന്‍ ദിഷ ഗൂഢാലോചന നടത്തിയെന്നും പോലീസ് ആരോപിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയാണ് ദിഷയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.