പീഡനങ്ങൾക്ക് കാരണം സർക്കാരിന്റെ അനാസ്ഥ; യൂബർ വേണമെന്ന് ഡൽഹി ഡ്രൈവർമാർ

യൂബർ വേണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഡ്രൈവർമാർ രംഗത്ത്. സർക്കാരിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണം. യുവതി കാറിൽ പീഡിപ്പിക്കപ്പെട്ടതിന് ശേഷമാണ് സർക്കാരിന് ബോധോധയം വന്നതെന്ന് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ പറഞ്ഞു. അതുവരെ ഉറക്കത്തിലായിരുന്ന സർക്കാർ ഉണർന്നതോടെ തങ്ങളുടെ കഞ്ഞികുടി മുട്ടിയെന്നും ഡ്രൈവർമാർ പറഞ്ഞു. ഡൽഹി ജന്ദർ മന്ദിറിൽ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
 | 

പീഡനങ്ങൾക്ക് കാരണം സർക്കാരിന്റെ അനാസ്ഥ; യൂബർ വേണമെന്ന് ഡൽഹി ഡ്രൈവർമാർ

ന്യൂഡൽഹി: യൂബർ വേണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഡ്രൈവർമാർ രംഗത്ത്. സർക്കാരിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങൾക്ക് കാരണം. യുവതി കാറിൽ പീഡിപ്പിക്കപ്പെട്ടതിന് ശേഷമാണ് സർക്കാരിന് ബോധോധയം വന്നതെന്ന് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷൻ പറഞ്ഞു. അതുവരെ ഉറക്കത്തിലായിരുന്ന സർക്കാർ ഉണർന്നതോടെ തങ്ങളുടെ കഞ്ഞികുടി മുട്ടിയെന്നും ഡ്രൈവർമാർ പറഞ്ഞു. ഡൽഹി ജന്ദർ മന്ദിറിൽ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഡൽഹിയിൽ ഓൺലൈൻ ടാക്‌സി സർവീസ് പുനരാരംഭിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. യൂബർ ഉപയോഗിച്ചുള്ള ടാക്‌സി സർവീസ് നിരോധിക്കുകയല്ല മറിച്ച് സർവീസിന് ദീർഘകാല സംരക്ഷണം ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും സുരക്ഷ ഏർപ്പെടുത്തുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഡ്രൈവർമാർ കൂട്ടിച്ചേർത്തു.

യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ശേഷം ഡൽഹിയിൽ സർക്കാർ യൂബർ ടാക്‌സി സർവീസ് നിരോധിച്ചതോടെ നിരവധി ടാക്‌സി ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. യൂബറിന്റെ കടന്നു വരവോടെ നിരവധി ആളുളാണ് സ്വന്തമായി കാറ് വാങ്ങി ടാക്‌സി സർവീസ് ആരംഭിച്ചത്. ഇതിനായി പലരും ബാങ്കിൽ നിന്നും വലിയ തുക ലോണെടുത്തിരുന്നു. സ്വതന്ത്രമായി ടാക്‌സി സർവീസ് നടത്താം എന്നതാണ് പലരേയും ആകർഷിച്ചത്. യൂബർ ടാക്‌സി സർവീസ് നിരോധിച്ചതോടെ ലോൺ തുക അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും.