നോട്ട് നിരോധനം അനാവശ്യ സാഹസമായിരുന്നുവെന്ന് മന്‍മോഹന്‍ സിങ്

നോട്ട് നിരോധിച്ചച് അനാവശ്യമായ സാഹസമായിരുന്നെന്ന് മുന് പ്രധാനമന്ത്രി മന്മോഹന് സിങ്. സമ്പ്ദ വ്യവസ്ഥ ഇപ്പോള് നേരിടുന്ന തിരിച്ചടിക്ക് കാരണം നോട്ട് നിരോധനം തന്നെയാണ്. അത് ആവശ്യമായിരുന്നുവെന്ന് താന് ഒരിക്കലും കരുതിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും അനാവശ്യമായ സാഹസികതയായിരുന്നുവെന്നും മന്മോഹന് സിങ് പറഞ്ഞു.
 | 

നോട്ട് നിരോധനം അനാവശ്യ സാഹസമായിരുന്നുവെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധിച്ചച് അനാവശ്യമായ സാഹസമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സമ്പ്ദ വ്യവസ്ഥ ഇപ്പോള്‍ നേരിടുന്ന തിരിച്ചടിക്ക് കാരണം നോട്ട് നിരോധനം തന്നെയാണ്. അത് ആവശ്യമായിരുന്നുവെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും അനാവശ്യമായ സാഹസികതയായിരുന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊഴികെ പരിഷ്‌കൃത രാജ്യങ്ങളിലൊന്നും നോട്ട് നിരോധനം വിജയിച്ചിട്ടില്ല. സമ്പ്ദ് വ്യവസ്ഥയില്‍ ഇടിവുണ്ടാകുമെന്ന് മാസങ്ങള്‍ക്കു മുമ്പേ താന്‍ പറഞ്ഞിരുന്നു. ജിഎസ്ടിയും നോട്ട് നിരോധനവുമാണ് ജിഡിപിയില്‍ ഇടിവുണ്ടാകാന്‍ കാരണം. വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ജിഡിപി 7 മുതല്‍ 8 ശതമാനം വരെയായി വളരണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ജനജീവിതത്തെയും രാജ്യത്തിന്റെ വ്യവസായ മേഖലയെയും ബാധിച്ചിരുന്നു. യുപിഎ ഭരണത്തില്‍ രാജ്യത്ത് 35-37 ശതമാനം വരെ സാമ്പത്തിക നിക്ഷേപം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത് 30 ശതമാനമായി ചുരുങ്ങിയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.