പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് അമിത് ഷാ

അസമില് നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര് രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
 | 
പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷായുടെ പ്രസ്താവന. ഒരു മതവിഭാഗത്തിലുള്ളവരും ആശങ്കപ്പെടേണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെയെല്ലാം പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമമാണ് ഇത്. രജിസ്റ്ററില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. ഇവര്‍ക്ക് അസം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് അതില്‍ നിന്ന് പുറത്തായത്. 3.28 കോടി ആളുകളില്‍ നിന്ന് ഇത്രയും ആളുകള്‍ പുറത്തായത് വിവാദമായിരുന്നു.