മൻ കി ബാത് പ്രഭാഷണത്തിൽ മോഡിക്കൊപ്പം ഒബാമയും

മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പങ്കെടുക്കും. ട്വിറ്ററിലൂടെയാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഇരുവരും തങ്ങളുടെ ചിന്തകൾ ഒരുമിച്ചു പങ്കുവയ്ക്കുമെന്ന് മോഡി ട്വിറ്റർ കുറിച്ചു.
 | 

മൻ കി ബാത് പ്രഭാഷണത്തിൽ മോഡിക്കൊപ്പം ഒബാമയും

ന്യൂഡൽഹി: മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പങ്കെടുക്കും. ട്വിറ്ററിലൂടെയാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഇരുവരും തങ്ങളുടെ ചിന്തകൾ ഒരുമിച്ചു പങ്കുവയ്ക്കുമെന്ന് മോഡി ട്വിറ്റർ കുറിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് എല്ലാ മാസവും പ്രധാനമന്ത്രി നടത്തുന്ന റേഡിയോ പ്രഭാഷണമാണ് മൻ കി ബാത്. ഒബാമ പങ്കെടുക്കുന്ന മൻ കി ബാത് റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്നാണ് സംപ്രേഷണം ചെയ്യുക.

25ന് രാവിലെയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. തുടർന്നുള്ള 3 ദിവസം അദ്ദേഹം ഇന്ത്യയിൽ ചെലവഴിക്കും. 27ന് തെക്കൻ ഡൽഹിയിൽ 2,000 പേരടങ്ങുന്ന സംഘത്തെ ഒബാമ അഭിസംബോധന ചെയ്യും. നിരവധി കമ്പനിമാരുടെ സിഇഒമാരുമായി പ്രധാനമന്ത്രിയും ഒബാമയും ചർച്ച നടത്തും. ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷമാകും മടക്കയാത്ര. ഒബാമയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കുന്നത്.