പഴയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി! കണ്ടുപിടിത്തവുമായി ഒഡിഷ സ്വദേശി

നിരോധിച്ച 500 രൂപ നോട്ടില് നിന്ന് വൈദ്യുതിയുണ്ടാക്കാന് കഴിയുമെന്ന് ഒഡിഷ സ്വദേശി. ഒഡിഷിലെ നുവാപഡ ജില്ലക്കാരനായ ലച്മന് ഡുണ്ടി എന്ന കൗമാരക്കാരനാണ് ഈ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. ഖരിയാര് കോളേജില് വിദ്യാര്ത്ഥിയായ ഇയാള് നിരോധിച്ച നോട്ടില് നിന്ന് 5 വോള്ട്ട് വൈദ്യുതി നിരമിക്കാമെന്നാണ് കണ്ടെത്തിയത്.
 | 

പഴയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി! കണ്ടുപിടിത്തവുമായി ഒഡിഷ സ്വദേശി

ഭുവനേശ്വര്‍: നിരോധിച്ച 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ കഴിയുമെന്ന് ഒഡിഷ സ്വദേശി. ഒഡിഷിലെ നുവാപഡ ജില്ലക്കാരനായ ലച്മന്‍ ഡുണ്ടി എന്ന കൗമാരക്കാരനാണ് ഈ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. ഖരിയാര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ നിരോധിച്ച നോട്ടില്‍ നിന്ന് 5 വോള്‍ട്ട് വൈദ്യുതി നിരമിക്കാമെന്നാണ് കണ്ടെത്തിയത്.

500 രൂപ നോട്ടിലെ സിലിക്കോണ്‍ ആവരണമാണ് വൈദ്യുതി നിര്‍മിക്കുന്നത്. സോളാര്‍ പാനലുകളിലും ഇതേ സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. ഈ കോട്ടിംഗ് പുറത്തു വരുന്ന വിധത്തില്‍ നോട്ട് കീറിയതിനു ശേഷം ഇത് ഒരു ട്രാന്‍സ്‌ഫോര്‍മറിലേക്ക് വയര്‍ മുഖേന ഘടിപ്പിക്കുന്നു. നോട്ട് സൂര്യപ്രകാശത്തില്‍ കാണിച്ചാല്‍ വൈദ്യുതി ഉദ്പാദിപ്പിച്ചു തുടങ്ങുമെന്ന് ലച്മന്‍ പറയുന്നു.

15 ദിവസം മാത്രമേ ഈ കണ്ടുപിടിത്തത്തിന് ചെലവായിട്ടുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്. തന്റെ കോളേജിലാണ് ആദ്യം താന്‍ ഈ കണ്ടുപിടിത്തത്തിന്റെ പ്രദര്‍ശനം നടത്തിയത്. ആരും ശ്രദ്ധിക്കാതെ വന്നപ്പോള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പതിനേഴാം തിയതി സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനോട് ഈ കണ്ടുപിടിത്തത്തേപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.