Thursday , 28 May 2020
News Updates

വെള്ളമില്ല; ബിഹാറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സംഘര്‍ഷം, വീഡിയോ

സമസ്തിപൂര്‍: വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ബിഹാറിലെ ക്വാറന്റൈന്‍ സെന്ററില്‍ തമ്മില്‍തല്ല്. 150 പേരെ പാര്‍പ്പിച്ചിരിക്കുന്ന ക്വാറന്റൈന്‍ സെന്ററിലാണ് വെള്ളത്തിനായി ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സമസ്തിപൂര്‍ ജില്ലയിലെ ഫുല്‍ഹാരയില്‍ ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് സംഭവമുണ്ടായത്.

വെള്ളം തീര്‍ന്നതിനെത്തുടര്‍ന്ന് ഒരു ലോറിയില്‍ വെള്ളം എത്തിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനകള്‍ പോലും ലംഘിച്ച് ആളുകള്‍ കൂട്ടം കൂടുകയും വെള്ളത്തിനായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇവര്‍ തമ്മില്‍ ചീത്ത വിളിക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സംഘര്‍ഷത്തിന്റെ 6 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബിഹാറിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് വാര്‍ത്തകള്‍ക്കിടെയാണ് സംഭവം.

വീഡിയോ കാണാം

##On camera, fight over Water at Bihar ##Quarantine centre Courtesy : NDTV

##On camera, fight over Water at Bihar ##Quarantine centreCourtesy : NDTV

Posted by Hingminashi Eikhoi ꯍꯤꯡꯃꯤꯟꯅꯁꯤ ꯑꯩꯈꯣꯏ on Saturday, May 16, 2020

DONT MISS