നോട്ട് നിരോധനം നോട്ട് കണ്ടുകെട്ടലിന് മാത്രമായിരുന്നില്ല; പുതിയ വിശദീകരണവുമായി ധനമന്ത്രി ജെയ്റ്റ്‌ലി

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല് മാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്ഷികത്തിലാണ് പുതിയ വാദവുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുകയായിരുന്നു സര്ക്കാര് ലക്ഷ്യമിട്ടതെന്നാണ് പുതിയ വിശദീകരണം.
 | 
നോട്ട് നിരോധനം നോട്ട് കണ്ടുകെട്ടലിന് മാത്രമായിരുന്നില്ല; പുതിയ വിശദീകരണവുമായി ധനമന്ത്രി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് പുതിയ വാദവുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നാണ് പുതിയ വിശദീകരണം.

നോട്ട് നിരോധനത്തിനു ശേഷം നികുതി വെട്ടിക്കല്‍ അസാധ്യമായി മാറിയെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നിരോധിച്ച നോട്ടുകളില്‍ ഭൂരിപക്ഷവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. എന്നാല്‍ ജനങ്ങളെ നികുതിയടക്കാന്‍ പ്രേരിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തുകയുമായിരുന്നു ഇതിന്റെ ലക്ഷ്യങ്ങള്‍.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാന്‍ ഒരു നടുക്കം ആവശ്യമായിരുന്നു. നികുതി വരുമാനത്തിലും മറ്റും ഇത് വലിയ സ്വാധീനമാണ് ചെലുത്തിയതെന്നും ധനമന്ത്രി വിശദീകരിച്ചു. ഫെയിസ്ബുക്ക് പോസ്റ്റിലായിരുന്നു ജെയ്റ്റ്‌ലിയുടെ വിശദീകരണം.