ബദായൂൺ കൂട്ടബലാത്സംഗം: ഒരു പോലീസുകാരൻ പിടിയിൽ

ഉത്തർപ്രദേശിലെ ബദായൂണിൽ 14 വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഒരു പോലീസുകാരനെ അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. അവാനിഷ് യാദവ് എന്ന പോലീസ് കോൺസ്റ്റബിളാണ് പിടിയിലായത്.
 | 

ബദായൂൺ കൂട്ടബലാത്സംഗം: ഒരു പോലീസുകാരൻ പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ബദായൂണിൽ 14 വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഒരു പോലീസുകാരനെ അറസ്റ്റ്‌ ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. അവാനിഷ് യാദവ് എന്ന പോലീസ് കോൺസ്റ്റബിളാണ് പിടിയിലായത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അവാനിഷിനൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ വീർ പാൽ സിംഗ് യാദവ് എന്നയാൾക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ടോയ്‌ലറ്റിൽ പോകുന്നതിന് വേണ്ടി വീടിന് വെളിയിലിറങ്ങിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. കാറിനുള്ളിലേക്ക് വലിച്ചിഴച്ച് രണ്ട് പോലീസുകാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അന്വേഷണ വിധേയമായി പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.