എംപിമാരുടെ സസ്‌പെന്‍ഷന്‍; പ്രതിപക്ഷം ലോക്‌സഭയും ബഹിഷ്‌കരിച്ചു

എട്ട് രാജ്യസഭാ എംപിമാരുടെ സസ്പെന്ഷനില് പ്രതിഷേധം ലോക്സഭയിലേക്കും വ്യാപിപ്പിച്ച് പ്രതിപക്ഷം.
 | 
എംപിമാരുടെ സസ്‌പെന്‍ഷന്‍; പ്രതിപക്ഷം ലോക്‌സഭയും ബഹിഷ്‌കരിച്ചു

എട്ട് രാജ്യസഭാ എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധം ലോക്‌സഭയിലേക്കും വ്യാപിപ്പിച്ച് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി ഇന്ന് പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചു. വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് ലോക്‌സഭയിലും ബഹിഷ്‌കരണം നടന്നത്. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ബില്ലുകള്‍ തിരികെ വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. രാജ്യസഭയും ലോക്സഭയും ഇരട്ടസഹോദരങ്ങളെ പോലെയാണ്. ഒരാള്‍ക്ക് വേദനിച്ചാല്‍ മറ്റേയാള്‍ക്ക് ഉത്കണ്ഠയുണ്ടാകും. ഞങ്ങളുടെ പ്രശ്നം കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ടതാണ്. അത് പിന്‍വലിക്കണമെന്ന് ചൗധരി പറഞ്ഞു.

എന്നാല്‍ 5 മണിക്കൂര്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ബില്‍ രാജ്യസഭയിലേക്ക് പോയതെന്നും രാജ്യസഭയിലെ വിഷയങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചത്.