24 മണിക്കൂറില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,771; മരണം 394 

ന്യൂഡല്ഹി: കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 22,771. പ്രതിദിനം റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസുകളില് ഏറ്റവും ഉയര്ന്ന നിരക്കാണ് ഇത്. 394 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഡെത്ത് ഓഡിറ്റിലൂടെ മഹാരാഷ്ട്രയില് 48 മരണങ്ങള് കൂടി കണക്കില് ചേര്ത്തിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്ഹി െഎന്നിവിടങ്ങളില് നിന്ന് മാത്രം 13,313 പോസിറ്റീവ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,48,315
 | 
24 മണിക്കൂറില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,771; മരണം 394 

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 22,771. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 394 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെത്ത് ഓഡിറ്റിലൂടെ മഹാരാഷ്ട്രയില്‍ 48 മരണങ്ങള്‍ കൂടി കണക്കില്‍ ചേര്‍ത്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി െഎന്നിവിടങ്ങളില്‍ നിന്ന് മാത്രം 13,313 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,48,315 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18,655 ആയി. 2,35,433 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് 3,94,226 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.