രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു; 24 മണിക്കൂറില്‍ 40,000ല്‍ ഏറെപ്പേര്‍ക്ക് രോഗം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു.
 | 
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു; 24 മണിക്കൂറില്‍ 40,000ല്‍ ഏറെപ്പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40.425 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 11,18,043 ആയി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഈ സമയ പരിധിയില്‍ 681 പേര്‍ രോഗം മൂലം മരിച്ചു.

രാജ്യത്ത് നിലവില്‍ 3,90,459 പേരാണ് ചികിത്സയിലുള്ളത്. 7,00,087 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച് ഇതുവരെ 27,497 പേര്‍ മരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 3,10,455 പേര്‍ക്കാണ് നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 11,854 പേര്‍ മരിച്ചു. സജീവ കേസുകളുടെ എണ്ണം 1,29,032 ആണ്. തൊട്ടു പിന്നിലായി തമിഴ്‌നാടും ഡല്‍ഹിയുമാണ്. 1,70,693 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,481 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,628 പേര്‍ മരിച്ചു.