ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയുടെ കോട്ട് ലേലത്തില്‍ പോയത് നാലര ലക്ഷം ദിര്‍ഹത്തിന്

യു.എ.ഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്ത്താന് ബിന് മുഹമ്മദ് ആല് ഖാസിമിയുടെ ഭാര്യ ശൈഖ ജവാഹിര് ബിന്ത് മുഹമ്മദ് ആല് ഖാസിമിയുടെ കോട്ട് ലേലത്തില് പോയത് 4,40,000 ദിര്ഹത്തിന്. ലണ്ടനിലെ പ്രസിദ്ധമായ സാച്ചി ഗാലറിയില് പ്രദര്ശിപ്പിക്കുന്ന കോട്ട് ഓണ്ലൈന് വഴിയാണ് ലേലം ചെയ്തത്.
 | 

ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയുടെ കോട്ട് ലേലത്തില്‍ പോയത് നാലര ലക്ഷം ദിര്‍ഹത്തിന്

ഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ഭാര്യ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ കോട്ട് ലേലത്തില്‍ പോയത് 4,40,000 ദിര്‍ഹത്തിന്. ലണ്ടനിലെ പ്രസിദ്ധമായ സാച്ചി ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന കോട്ട് ഓണ്‍ലൈന്‍ വഴിയാണ് ലേലം ചെയ്തത്.

അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സംഘടനയില്‍ അംഗമാണ് ശൈഖ. ഈ സംഘടനയുടെ ധനശേഖരണാര്‍ത്ഥമാണ് ലേലം സംഘടിപ്പിച്ചത്. ശൈഖയുടെ കോട്ടിന് പുറമെ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രമുഖര്‍ നല്‍കിയ 100 ജീന്‍സുകളും ലേലത്തില്‍ വെച്ചിട്ടുണ്ട്. ജീന്‍സ് ഫോര്‍ റെഫ്യൂജീസ് സ്ഥാപകനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ജോണി ദര്‍ ശൈഖയുടെ കോട്ടിന് രൂപമാറ്റം വരുത്തിയിരുന്നു.

യു.എ.ഇ. ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പഴ്‌സനാണ് ശൈഖ ജവാഹിര്‍. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ ആല്‍ ഉവൈസ് ആണ് കോട്ട് ലേലത്തില്‍ പിടിച്ചത്. ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പായ സതാരി സന്ദര്‍ശിച്ചപ്പോഴാണ് ശൈഖ തന്റെ കോട്ട് ലേലത്തിനായി നല്‍കിയത്.