സാമ്പത്തിക സംവരണത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നു? അസദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭാ പ്രസംഗം കാണാം

മുന്നാക്ക സമുദായത്തിലുള്ളവര്ക്ക് സാമ്പത്തിക സംവരണം ഏര്പ്പെടുത്താനുള്ള ബില് ലോക്സഭയില് അവതരിപ്പിക്കപ്പെട്ടപ്പോള് എതിര്ത്ത് വോട്ട് ചെയ്തത് മൂന്ന് പേര് മാത്രം. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്, അസദുദ്ദീന് ഒവൈസി എന്നിവരാണ് എതിര്ത്തവര്. ഇവരില് ബിജെപിയുടെ കടുത്ത വിമര്ശകനായ ഒവൈസിയുടെ മൂന്നു മിനിറ്റ് പ്രസംഗം ശ്രദ്ധേയമാകുകയും ചെയ്തു. എട്ടു കാരണങ്ങളാലാണ് താന് ഈ ബില്ലിനെ എതിര്ക്കുന്നതെന്ന് പറഞ്ഞ ഒവൈസി ആ കാരണങ്ങള് അക്കമിട്ട് നിരത്തി.
 | 
സാമ്പത്തിക സംവരണത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നു? അസദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭാ പ്രസംഗം കാണാം

ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് പേര്‍ മാത്രം. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് എതിര്‍ത്തവര്‍. ഇവരില്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായ ഒവൈസിയുടെ മൂന്നു മിനിറ്റ് പ്രസംഗം ശ്രദ്ധേയമാകുകയും ചെയ്തു. എട്ടു കാരണങ്ങളാലാണ് താന്‍ ഈ ബില്ലിനെ എതിര്‍ക്കുന്നതെന്ന് പറഞ്ഞ ഒവൈസി ആ കാരണങ്ങള്‍ അക്കമിട്ട് നിരത്തി.

ബില്ല് ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതാണെന്നായിരുന്നു ഒവൈസി ഉദ്ധരിച്ച കാരണങ്ങളില്‍ ആദ്യത്തേത്. സംവരണത്തിന്റെ ഉദ്ദേശ്യശുദ്ധി എന്നത് സാമൂഹ്യനീതി ഉറപ്പു വരുത്തുകയും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കുറച്ചു കൊണ്ടുവരികയുമാണ്. ഈ ബില്ല് അംബേദ്കറെ അപമാനിക്കുന്നതാണെന്ന് ഒവൈസി പറഞ്ഞു. പൂണൂല്‍ ധാരികളും സവര്‍ണ്ണരും എന്നെങ്കിലും അടിച്ചമര്‍ത്തലോ പോലീസ് മര്‍ദ്ദനമോ ഏറ്റുമുട്ടല്‍ കൊലകളോ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്നത് ദളിതരും ഒരു വിഭാഗം മുസ്ലീങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗം കേള്‍ക്കാം

ഒവൈസിയുടെ പ്രസംഗത്തില്‍ ലയിച്ചിരിക്കുന്ന സഖാവ് എംബി രാജേഷിനെയും സഖാവ് പികെ ബിജുവിനെയും പിന്നില്‍ കാണാം#UpperCastReservation#FraudOnConstitution

Posted by Nishad Rawther on Tuesday, January 8, 2019