പെയ്ഡ് ന്യൂസ്; മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി

തെരഞ്ഞെടുപ്പ് കാലത്ത് പണം നല്കി വാര്ത്ത പ്രസിദ്ധീകരിച്ചതായി തെളിഞ്ഞതിനെത്തുടര്ന്ന് മധ്യപ്രദേശില് ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. മന്ത്രി നരോത്തം മിശ്രയുടെ 2008ലെ തെരഞ്ഞെടുപ്പ് ഫലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അസാധുവാക്കിയത്. മൂന്ന് വര്ഷത്തേക്ക് തെരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്.
 | 

പെയ്ഡ് ന്യൂസ്; മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. മന്ത്രി നരോത്തം മിശ്രയുടെ 2008ലെ തെരഞ്ഞെടുപ്പ് ഫലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയത്. മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദത്തിയ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ആരോപണം. കമ്മീഷന്‍ നടപടിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇനി ക്യാബിനറ്റില്‍ തുടരാനാകില്ല. 2018ല്‍ മധ്യപ്രദേശ് നിയമസഭിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല.

2008ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിഎസ്പിയുടെ രാജേന്ദ്ര ഭാരതി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണ് രാജേന്ദ്രഭാരതി. തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മിശ്ര പ്രതികരിച്ചു.