പുല്‍വാമ ഭീകരാക്രമണം; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി

40 ലേറെ സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പാക് സിനിമാപ്രവര്ത്തകര് ഇന്ത്യയില് ജോലി ചെയ്യുന്നതില് നിന്ന് വിലക്കേര്പ്പെടുത്തി. ഓള് ഇന്ത്യ സിനി വര്ക്കേഴ്സ് അസോസിയേഷനാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉറി ആക്രമണം ഉണ്ടായ സമയത്തും പാകിസ്ഥാനി ആര്ടിസ്റ്റുകളെ വിലക്കി ഓള് ഇന്ത്യ സിനി വര്ക്കേഴ്സ് അസോസിയേഷന് രംഗത്ത് വന്നിരുന്നു.
 | 
പുല്‍വാമ ഭീകരാക്രമണം; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി

മുംബൈ: 40 ലേറെ സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സിനിമാപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉറി ആക്രമണം ഉണ്ടായ സമയത്തും പാകിസ്ഥാനി ആര്‍ടിസ്റ്റുകളെ വിലക്കി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു.

പാക് ആര്‍ടിസ്റ്റുകളെ വിലക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബോളിവുഡിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകളില്‍ നിരവധി പാക് താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. പുല്‍വാമ ആക്രണത്തില്‍ കൊല്ലപ്പെട്ട ജവന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിലക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

വിലക്ക് മറികടന്ന് പാക് ആര്‍ട്ടിസ്റ്റുകളെ സിനിമകളുടെ ഭാഗമാക്കുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ഉറി ആക്രമണം നടന്ന സമയത്ത് ഏര്‍പ്പെടുത്തി വിലക്ക് പിന്‍വലിക്കേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ്.  ഇത്തവണയും അസോസിയേഷനെതിരെ പ്രതിഷേധങ്ങളുണ്ടാവുമെന്നാണ് സൂചന.