പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ചാൽ താങ്ങില്ല

അതിർത്തിയിൽ പാകിസ്ഥാൻ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കിൽ പാകിസ്ഥാനെ അത് താങ്ങാൻ കഴിയില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ വെടിവെപ്പ് അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
 | 
പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ചാൽ താങ്ങില്ല

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കിൽ പാകിസ്ഥാനെ അത് താങ്ങാൻ കഴിയില്ലെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ വെടിവെപ്പ് അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.

ഏറ്റുമുട്ടൽ അവസാനിപ്പിക്കാതെ ചർച്ചകൾ നടത്താനാവില്ലെന്നും നുഴഞ്ഞ് കയറ്റത്തെ സഹായിക്കാനാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവെപ്പിനെ കുറിച്ച് പ്രതികരിക്കുന്ന പ്രതിപക്ഷം ഇന്ത്യൻ സൈനികർ എവിടെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണമെന്ന് ജെയ്റ്റ്‌ലി അഭ്യർഥിച്ചു.