ഇന്ത്യ-പാക് അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ്; ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ത്തു

ഇന്ത്യ-പാക് അതിര്ത്തിയില് രൂക്ഷമായ വെടിവെപ്പ് തുടരുന്നു. ഇന്ത്യന് സൈന്യത്തിന്റെ ആക്രമണത്തില് പാക് ബങ്കറുകള് തകര്ന്നതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ബിഎസ്എഫ് ആക്രമണത്തില് ഒരു പാക് സൈനികന് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ട്. അതേസമയം വെടിനിര്ത്തല് പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന് സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തി.
 | 

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ്; ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ത്തു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ് തുടരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക് ബങ്കറുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബിഎസ്എഫ് ആക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തി.

ഇന്നലെ രാത്രിയോടെ പാക് സൈനിക ബങ്കറുകളില്‍ നിന്ന് സൈനികര്‍ക്ക് നേരെ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ബിഎസ്എഫ് മേധാവികള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പാക് ബങ്കറുകള്‍ ഇന്ത്യ ആക്രമിച്ചത്.

ഏറ്റുമുട്ടലിന്റെ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടിട്ടുണ്ട്. ജമ്മുവിലുള്ള ബിഎസ്എഫ് യൂണിറ്റുമായി പാക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.