പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കി ഗൂഗിള്‍

പേയ്മെന്റ് ആപ്പായ പേടിഎം ഗൂഗിള് പ്ലേസ്റ്റോറില് നിന്ന് പുറത്ത്.
 | 
പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കി ഗൂഗിള്‍

പേയ്‌മെന്റ് ആപ്പായ പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്ത്. ഗൂഗിള്‍ പ്ലേ പോളിസികള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്തിടെ പേടിഎം അവതരിപ്പിച്ച ഫാന്റസി ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് ആപ്പും പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ചൂതാട്ടം പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഗൂഗിള്‍ പ്ലേസ്‌റ്റോറിന്റെ പുതുക്കിയ പോളിസി. പേടിഎം അവതരിപ്പിച്ച പുതിയ ഗെയിം ഈ പോളിസി ലംഘിക്കുന്നതാണെന്ന് ഗൂഗിള്‍ വിലയിരുത്തുന്നു. ഓണ്‍ലൈന്‍ കാസിനോകളെ പിന്തുണയ്ക്കില്ലെന്നും വാതുവെപ്പ് നടത്തുന്ന ഗാംബ്ലിംഗ് ആപ്പുകളെ അനുവദിക്കില്ലെന്നുമാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

അതേസമയം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പേടിഎം ഇപ്പോഴും ലഭ്യമാണ്. പേടിഎം മണി, പേടിഎം മാള്‍ തുടങ്ങിയ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ തുടരുന്നുണ്ട്. ആപ്പ് ഉടന്‍ തന്നെ പ്ലേസ്റ്റോറില്‍ തിരിച്ചെത്തുമെന്നാണ് പേടിഎം അറിയിക്കുന്നത്.