പേയ്ടിഎം ബാങ്കിംഗ് രംഗത്തേക്ക്; മെയ് 23 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

മൊബൈല് വാലറ്റ് രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പേയ്ടിഎം ബാങ്കിംഗ് മേഖലയിലേക്ക് കടക്കുന്നു. ബാങ്കിംഗ് മേഖലയില് പ്രവര്ത്തനമാരംഭിക്കാനുള്ള അപേക്ഷയ്ക്ക് റിസര്വ് ബാങ്ക് അനുമതി നല്കി. പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്ക് ആരംഭിക്കുന്നത്. പേയ്ടിഎമ്മിന്റെ 21.8 കോടി ഉപഭോക്താക്കളുടെ ഇടപാടുകള് ഇതോടെ ബാങ്കിനു കീഴിലാകും.
 | 

പേയ്ടിഎം ബാങ്കിംഗ് രംഗത്തേക്ക്; മെയ് 23 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: മൊബൈല്‍ വാലറ്റ് രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പേയ്ടിഎം ബാങ്കിംഗ് മേഖലയിലേക്ക് കടക്കുന്നു. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് എന്ന പേരിലാണ് ബാങ്ക് ആരംഭിക്കുന്നത്. പേയ്ടിഎമ്മിന്റെ 21.8 കോടി ഉപഭോക്താക്കളുടെ ഇടപാടുകള്‍ ഇതോടെ ബാങ്കിനു കീഴിലാകും.

കമ്പനിയുടെ ബാങ്കിംഗ് സര്‍വീസ് ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് പേയ്ടിഎമ്മിനെ അറിയിക്കണം. വാലറ്റില്‍ ഉള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ആറ് മാസമായി പേയ്ടിഎം ഉപയോഗിക്കാത്തവരാണെങ്കില്‍ ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ ഇപ്രകാരം ചെയ്യുകയുള്ളുവെന്നും കമ്പനി അറിയിച്ചു. വ്യക്തികളില്‍ നിന്നും ചെറുകിട സ്ഥാപനങ്ങളില്‍ നിന്നുമായി ഒരു ലക്ഷം രൂപ വരെ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.

പേയ്‌മെന്റ് ബാങ്ക് സര്‍വീസ് ആയാണ് ഇത് ആരംഭിക്കുന്നത്. ഒരുലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്നത്. വായ്പകള്‍ അനുവദിക്കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനോ ഇവയ്ക്ക് സാധിക്കില്ല. എന്നാല്‍ എടിഎം സേവനങ്ങള്‍ ഉപയോഗിക്കാം. എയര്‍ടെല്‍ ഈ വിധത്തിലുള്ള പേയ്‌മെന്റ് ബാങ്ക് സര്‍വീസ് ഇപ്പോള്‍ നടത്തിവരുന്നുണ്ട്.