ദുരിതത്തിലായ ജനങ്ങളെ പരിഹസിച്ച് പേയ്ടിഎം ഉടമയുടെ ന്യൂഇയര്‍ ആഘോഷം; വീഡിയോ കാണാം

നോട്ട് നിരോധനം കൊണ്ട് വലഞ്ഞ ജനങ്ങളെ പരിഹസിച്ച് ന്യൂയര് ആഘോഷിച്ച് പേയ്ടിഎം സിഇഒ വിജയ് ശേഖര് ശര്മ്മ. പത്ത് വര്ഷം കൊണ്ട് നേടാത്തത് നമ്മള് ഒരൊറ്റ വര്ഷം കൊണ്ട് നേടിയെന്നും, നമ്മുടെ കൂടെയില്ലാത്തവര് കരയേണ്ടി വരും എന്നുമൊക്കെയാണ് ന്യൂയര് ആഘോഷ വേളയില് ഇയാള് വിളിച്ചു പറഞ്ഞത്.
 | 

ദുരിതത്തിലായ ജനങ്ങളെ പരിഹസിച്ച് പേയ്ടിഎം ഉടമയുടെ ന്യൂഇയര്‍ ആഘോഷം; വീഡിയോ കാണാം

മുംബൈ: നോട്ട് നിരോധനം കൊണ്ട് വലഞ്ഞ ജനങ്ങളെ പരിഹസിച്ച് ന്യൂഇയര്‍ ആഘോഷിച്ച് പേയ്ടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ. പത്ത് വര്‍ഷം കൊണ്ട് നേടാത്തത് നമ്മള്‍ ഒരൊറ്റ വര്‍ഷം കൊണ്ട് നേടിയെന്നും, നമ്മുടെ കൂടെയില്ലാത്തവര്‍ കരയേണ്ടി വരും എന്നുമൊക്കെയാണ് ന്യൂഇയര്‍ ആഘോഷ വേളയില്‍ ഇയാള്‍ വിളിച്ചു പറഞ്ഞത്. 2017 നമ്മുടേതാണ് എന്നു പറഞ്ഞ് കൂക്കിവിളിച്ചും നൃത്തം ചെയ്തുമാണ് പേയ്ടിഎം ഉടമ ജീവനക്കാരെ അഭിസംബോധന ചെയ്യതത്. നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായ പേടിഎം കോടികള്‍ ലാഭമുണ്ടാക്കിയ ആഹ്ലാദം പങ്കു വെച്ചാണ് പുതുവര്‍ഷമാഘോഷിച്ചത്. നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗുണഫലം ഏറ്റവും കൂടുതല്‍ ലഭിച്ചത് മൊബൈല്‍ വാലറ്റ് കമ്പനിയായ പേയ്ടിഎമ്മിനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പത്രങ്ങളില്‍ കമ്പനി നല്‍കിയ പരസ്യങ്ങളില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു.

വീഡിയോ കാണാം