പ്രതികളെ വെടിവെച്ച് കൊന്ന സംഭവം; പോലീസിനും മുഖ്യമന്ത്രിക്കും ജയ് വിളിച്ച് ജനക്കൂട്ടം സംഭവസ്ഥലത്ത്

ബലാല്സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തില് പോലീസിനും തെലങ്കാന മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം.
 | 
പ്രതികളെ വെടിവെച്ച് കൊന്ന സംഭവം; പോലീസിനും മുഖ്യമന്ത്രിക്കും ജയ് വിളിച്ച് ജനക്കൂട്ടം സംഭവസ്ഥലത്ത്

ഹൈദരാബാദ്: ബലാല്‍സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസിനും തെലങ്കാന മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം. സംഭവമുണ്ടായ ദേശീയപാത 44ലെ അടിപ്പാതയ്ക്ക് സമീപമാണ് ജനക്കൂട്ടം മുദ്രാവാക്യം വിളികളുമായി എത്തിയത്. പോലീസുകാര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തിയും മധുരം വിതരണം ചെയ്തുമാണ് ജനക്കൂട്ടത്തിന്റെ ആഘോഷം.

26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ജനങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. പുലര്‍ച്ചെ പ്രതികള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വന്‍ ജനക്കൂട്ടമാണ് ഈ പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. ഇതേത്തുടര്‍ന്ന് ഹൈദരാബാദിനെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ ഗതാഗത തടസവും നേരിട്ടു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പോലീസിനെ ഈ നടപടിയില്‍ അഭിനന്ദിക്കുകയാണ്.