ഗാന്ധിയുടെ ചിത്രം ബിയറിൽ; ക്രൗഡ് റിപ്പോർട്ടിംഗിൽ കമ്പനിയുടെ ഫേസ്ബുക്ക് പേജ് പൂട്ടി

മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ബീയർ വിപണിയിലിറങ്ങിയ അമേരിക്കൻ കമ്പനിയുടെ ഫേസ്ബുക്ക് പേജ് ക്രൗഡ് റിപ്പോർട്ടിംഗിനെ തുടർന്ന് ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു. പേജിൽ ഇന്നലെ ഉച്ചയോടെ വലിയതോതിൽ പ്രതിഷേധ പോസ്റ്റുകൾ വന്നു തുടങ്ങിയിരുന്നു.
 | 

ഗാന്ധിയുടെ ചിത്രം ബിയറിൽ; ക്രൗഡ് റിപ്പോർട്ടിംഗിൽ കമ്പനിയുടെ ഫേസ്ബുക്ക് പേജ് പൂട്ടി
ഹൈദരാബാദ്: മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ബീയർ വിപണിയിലിറങ്ങിയ അമേരിക്കൻ കമ്പനിയുടെ ഫേസ്ബുക്ക് പേജ് ക്രൗഡ് റിപ്പോർട്ടിംഗിനെ തുടർന്ന് ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു. പേജിൽ ഇന്നലെ ഉച്ചയോടെ വലിയതോതിൽ പ്രതിഷേധ പോസ്റ്റുകൾ വന്നു തുടങ്ങിയിരുന്നു.

മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ അമേരിക്കൻ കമ്പനിയുടെ പേജിൽ പ്രതിഷേധ കമന്റുകൾ രേഖപ്പെടുത്തി. എന്നാൽ ഇന്ന് ഉച്ചയോടെ ഇവരുടെ പേജു തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ താത്കാലികമായി ഇത് ലഭ്യമല്ല എന്ന അറിയിപ്പാണ് കാണാനാകുന്നത്.

ഇതിനിടെ, ഹൈദരബാദിലെ ഒരു അഭിഭാഷകൻ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംങ് കമ്പനിയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകി. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിൽ മദ്യക്കുപ്പിയിൽ അദ്ദേഹത്തിന്റെ ചിത്രം നൽകി എന്നതാണ് പരാതി പറയുന്നത്. ഹർജി തിങ്കളാഴ്ച്ച ഹൈദരബാദിലെ കോടതി പരിഗണിക്കും.

ഇന്ത്യയുടെ രാഷ്ട്രപിതാവിനെ അപമാനിച്ചെന്ന് ആരോപിച്ച പ്രതിഷേധമാകുന്നതിനിടെ മാപ്പപേക്ഷയുമായി കമ്പനി രംഗത്തെത്തി. ആരെയും അപമാനിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും ഇന്ത്യക്കാരുടെ വികാരത്തെ മാനിക്കുന്നുവെന്നും കമ്പനി വ്യക്താവ് അറിയിച്ചു. ഗാന്ധിഡിയോടുള്ള ആദരവ് സൂചകമായാണ് അദ്ദേഹത്തിന്റെ ചിത്രം ബിയറിൽ ഉൾപ്പെടുത്തിയതെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നു.

കമ്പനിയുടെ വെബ്‌സൈറ്റിന്റെ ലിങ്ക്‌