സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പരാതി; പിന്തുണയുമായി 2 ലക്ഷം പേര്‍

സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓണ്ലൈന് പരാതി. പാര്ലമെന്റ് അംഗമായ സുസ്മിത ദേവിയാണ് ചേഞ്ച് ഡോട്ട് ഓര്ഗില് പരാതി ക്യാംപെയിന് തുടക്കം കുറിച്ചത്. കേന്ദ്ര മന്ത്രിമാരായ അരുണ് ജയ്റ്റ്ലി, ജെ പി നഡ്ഡ, മനേക ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്തുള്ള പരാതിയില് സാനിറ്ററി പാഡുകള് ആഡംബര വസ്തുക്കളല്ലെന്നും അതുകൊണ്ടുതന്നെ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
 | 

സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പരാതി; പിന്തുണയുമായി 2 ലക്ഷം പേര്‍

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി. പാര്‍ലമെന്റ് അംഗമായ സുസ്മിത ദേവിയാണ് ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ പരാതി ക്യാംപെയിന് തുടക്കം കുറിച്ചത്. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ജെ പി നഡ്ഡ, മനേക ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്തുള്ള പരാതിയില്‍ സാനിറ്ററി പാഡുകള്‍ ആഡംബര വസ്തുക്കളല്ലെന്നും അതുകൊണ്ടുതന്നെ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.

വനിതാദിനമായ മാര്‍ച്ച് 8ന് ആരംഭിച്ച പരാതിയില്‍ ഇതുവരെ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. പരാതി ജനശ്രദ്ധ ആകര്‍ഷിച്ചതോടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി എംപി വരുണ്‍ ഗാന്ധി എന്നിവരും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ടാക്‌സ് ഒഴിവാക്കി പുനരുപയോഗിക്കാവുന്നതും മണ്ണില്‍ ലയിക്കുന്നതുമായ നാപ്കിനുകള്‍ ലഭ്യമാക്കണമെന്ന സുസ്മിതാ ദേവിന്റെ പരാതി നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

സല്‍മാന്‍ ഖുര്‍ഷിദ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പരാതിയില്‍ ഒപ്പുവെച്ചു കഴിഞ്ഞു. രാജ്യത്തെ 355 ദശലക്ഷം പെണ്‍കുട്ടികളില്‍ വെറും 12 ശതമാനം മാത്രമേ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നുള്ളൂ എന്നാണ് സുസ്മിത ദേവ് പറയുന്നത്. കൂടുതല്‍ പെണ്‍കുട്ടികളിലേക്ക് ഇത് എത്തിക്കാനും അതിലൂടെ സ്‌കൂളുകളില്‍ ഹാജര്‍ കുറയുന്നത് ഒഴിവാക്കാനുമാണ് ഈ ഉദ്യമം.

പരാതിയില്‍ ഒപ്പ് വെക്കാം