Tuesday , 21 November 2017
Kalyan
News Updates

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യം.

ന്യൂനപക്ഷ കമ്മീഷനാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരമുള്ളതെന്നും സുപ്രീം കോടതിക്ക് ഇതിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

പഞ്ചാബ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, നാഗാലാന്‍ഡ്, മേഘാലയ, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു ആവശ്യം. ഈ പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

DONT MISS