എയ്‌റോ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആളപായമില്ല

എയ്റോ ഇന്ത്യാ എയർഷോയിൽ പ്രകടനം നടത്തുകയായിരുന്ന രണ്ടു വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു. ആളപായമില്ല. ഇന്നുച്ചയോടെയായിരുന്നു സംഭവം. ഇരുവിമാനങ്ങളും സുരക്ഷിതമായി നിലത്തിറക്കി. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സംഘം പറത്തിയ വിമാനമാണ് കൂട്ടിയിടിച്ചത്.
 | 

എയ്‌റോ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആളപായമില്ല
ബംഗളുരു:
എയ്‌റോ ഇന്ത്യാ എയർഷോയിൽ പ്രകടനം നടത്തുകയായിരുന്ന രണ്ടു വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു. ആളപായമില്ല. ഇന്നുച്ചയോടെയായിരുന്നു സംഭവം. ഇരുവിമാനങ്ങളും സുരക്ഷിതമായി നിലത്തിറക്കി. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സംഘം പറത്തിയ വിമാനമാണ് കൂട്ടിയിടിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമാണ് എയ്‌റോ ഇന്ത്യ. യെലഹങ്കയിലെ വ്യോമസേനാ താവളത്തിലാണ് ഷോ നടക്കുന്നത്. അഞ്ച് ദിവസത്തെ എയ്‌റോ ഇന്ത്യ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്തത്.