ലഡാക്കിലെ സംഘര്‍ഷം; വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം

കിഴക്കന് ലഡാക്കില് ഇന്ത്യന് സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയ സാഹചര്യത്തില് പ്രധാനമന്ത്രി സര്വ്വകക്ഷിയോഗം വിളിച്ചു.
 | 
ലഡാക്കിലെ സംഘര്‍ഷം; വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം നടക്കുന്നത്. ചൈനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ മരിച്ച പശ്ചാത്തലത്തിലാണ് യോഗം.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗം വിളിച്ചുവെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു. സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.