ഇന്ത്യയും ചൈനയും തമ്മിൽ 12 ഉഭയകക്ഷി കരാറുകളിൽ ഒപ്പ് വച്ചു

ഇന്ത്യയിൽ ചൈന അഞ്ചു വർഷത്തിനകം 1,20,000 കോടിയുടെ നിക്ഷേപം നടത്താനും രണ്ട് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും ധാരണയായി. റെയിൽവേ മാധ്യമരംഗത്ത് സഹകരണത്തിനും ധാരണയായി. ആണവ സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചെന്ന് മോഡി പറഞ്ഞു. ഇന്ത്യയിൽ ചൈനീസ് കമ്പനികൾക്കായി വിപണിനിയന്ത്രണങ്ങളിൽ ഇളവുവരുത്തണം. ചൈനയിൽ നിക്ഷേപം നടത്തുന്നതിനായി വ്യവസ്ഥകൾ ലഘൂകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
 | 

ഇന്ത്യയും ചൈനയും തമ്മിൽ 12 ഉഭയകക്ഷി കരാറുകളിൽ ഒപ്പ് വച്ചു

ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിൽ 12 ഉഭയകക്ഷി കരാറുകളിൽ ഒപ്പ് വച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്നും അതിർത്തി തർക്കം വേഗത്തിൽ പരിഹരിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഇന്ത്യയിൽ ചൈന അഞ്ചു വർഷത്തിനകം 1,20,000 കോടിയുടെ നിക്ഷേപം നടത്താനും രണ്ട് വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും ധാരണയായി. റെയിൽവേ മാധ്യമരംഗത്ത് സഹകരണത്തിനും ധാരണയായി. ആണവ സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചെന്ന് മോഡി പറഞ്ഞു. ഇന്ത്യയിൽ ചൈനീസ് കമ്പനികൾക്കായി വിപണിനിയന്ത്രണങ്ങളിൽ ഇളവുവരുത്തണം. ചൈനയിൽ നിക്ഷേപം നടത്തുന്നതിനായി വ്യവസ്ഥകൾ ലഘൂകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദർശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഷി ചിൻപിങ്ങ് പറഞ്ഞു. ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്നാൽ വലിയ നേട്ടങ്ങൾ സാധ്യമാകുമെന്നും ലോകത്ത് നിരവധി അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും ഷി ചിൻപിങ്ങു പറഞ്ഞു.
സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളായി.