ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവർക്ക് പണം നഷ്ടപ്പെടില്ലെന്ന് മോഡിയുടെ ഉറപ്പ്

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവർക്ക് പണം നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറപ്പ്. വ്യവസായികൾ രാജ്യം വിട്ട് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നും മെയ്ക്ക് ഇൻ ഇന്ത്യ മഹത്തായ കാൽവയ്പ്പാണെന്നും മോഡി അഭിപ്രായപ്പെട്ടു. മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ ലോഗോ പ്രകാശന ചടങ്ങിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ നിക്ഷേപം വരാത്തതിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും നയമാറ്റങ്ങൾ വ്യവസായികളെ പിന്തിരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 | 

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവർക്ക് പണം നഷ്ടപ്പെടില്ലെന്ന് മോഡിയുടെ ഉറപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവർക്ക് പണം നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറപ്പ്. വ്യവസായികൾ രാജ്യം വിട്ട് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നും മെയ്ക്ക് ഇൻ ഇന്ത്യ മഹത്തായ കാൽവയ്പ്പാണെന്നും മോഡി അഭിപ്രായപ്പെട്ടു. മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ ലോഗോ പ്രകാശന ചടങ്ങിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ നിക്ഷേപം വരാത്തതിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും നയമാറ്റങ്ങൾ വ്യവസായികളെ പിന്തിരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചെങ്കിൽ മാത്രമേ നിക്ഷേപം വർധിക്കുകയുള്ളൂവെന്നും മോഡി പറഞ്ഞു.

സാമ്പത്തിക വികസനവും കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതാണ് മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളുടെ മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യയെ ഉയർത്താനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. പദ്ധതി യാഥാർത്ഥ്യമാക്കാനായി കേന്ദ്ര സർക്കാർ 25 ബിസിനസ് വിഭാഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓട്ടോ മൊബൈൽ, ഐ.ടി, ഔഷധ നിർമ്മാണം, ടെക്‌സ്‌റ്റൈൽസ്, വ്യോമയാനം, തുറമുഖങ്ങൾ, വിനോദ സഞ്ചാരം, റെയിൽവേ തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടുന്നു.