മോഡി ഇന്ന് അമേരിക്കയിലേക്ക്

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു.എൻ പൊതു സഭയുടെ 69-ാം സമ്മേളനത്തിൽ മോഡി പ്രസംഗിക്കും. സമ്മേളനത്തിനെത്തുന്ന ശ്രീലങ്കൻ പ്രസിഡന്റ്, ബംഗ്ലാദേശ് പ്രധാനമന്ത്രി, നേപ്പാൾ പ്രധാനമന്ത്രി എന്നിവരുമായി മോഡി കൂടിക്കാഴ്ച്ചകൾ നടത്തും.
 | 

മോഡി ഇന്ന് അമേരിക്കയിലേക്ക്

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു.എൻ പൊതു സഭയുടെ 69-ാം സമ്മേളനത്തിൽ മോഡി പ്രസംഗിക്കും. സമ്മേളനത്തിനെത്തുന്ന ശ്രീലങ്കൻ പ്രസിഡന്റ്, ബംഗ്ലാദേശ് പ്രധാനമന്ത്രി, നേപ്പാൾ പ്രധാനമന്ത്രി എന്നിവരുമായി മോഡി കൂടിക്കാഴ്ച്ചകൾ നടത്തും.

പ്രസിഡന്റ് ബരാക് ഒബാമയുമായി 29-നും 30-നും കൂടിക്കാഴ്ച നടത്തും. 35 സുപ്രധാന കൂടിക്കാഴ്ചകളാണ് നാല് ദിവസങ്ങൾക്കുള്ളിൽ മോഡി നടത്തുക. വൈസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗൽ എന്നിവരുമായും മോഡി ചർച്ച നടത്തും. വൈറ്റ് ഹൗസ് സന്ദർശന വേളയിൽ മാർട്ടിൻ ലൂഥർകിംഗ് സമാരകം, ലിങ്കൺ സ്മാരകം എന്നിവയും പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യൻ എംബസിക്കു മുൻപിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്താനും സെപ്തംബർ 11 ദുരന്ത സ്മാരകവും മോഡി സന്ദർശിക്കാനും

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കയിലേക്കുള്ള വിസ മോഡിക്ക് നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രിയായതിനു ശേഷമാണ് വിസ വിലക്ക് അമേരിക്ക നീക്കിയത്.