സ്മിത മേനോന്റെ അബുദാബി യാത്ര; വി.മുരളീധരനെതിരായ പരാതിയില്‍ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്ഹി: അബുദാബി യാത്രയില് പിആര് ഏജന്സി ഉടമയായ സ്മിത മേനോനെ ഉള്പ്പെടുത്തിയ സംഭവത്തില് കേന്ദ്രമന്ത്രി വി.മുരളീധരന് എതിരായ പരാതിയില് വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയില് നടന്ന മന്ത്രിതല സമ്മേളനത്തിലാണ് മന്ത്രിക്കൊപ്പം പിആര് ഏജന്സി ഉടമയും ചേര്ന്നത്. സംഭവത്തില് പ്രോട്ടോക്കോള് ലംഘനമുണ്ടായെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരിക്കുന്നത്. ലോക് താന്ത്രിക് ജനതാദള് ആണ് ആദ്യം പരാതി നല്കിയയത്. സംഭവം വിവാദമായതോടെ ബിജെപിക്ക് ഉള്ളില് നിന്നും പരാതി
 | 
സ്മിത മേനോന്റെ അബുദാബി യാത്ര; വി.മുരളീധരനെതിരായ പരാതിയില്‍ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: അബുദാബി യാത്രയില്‍ പിആര്‍ ഏജന്‍സി ഉടമയായ സ്മിത മേനോനെ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് എതിരായ പരാതിയില്‍ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് മന്ത്രിക്കൊപ്പം പിആര്‍ ഏജന്‍സി ഉടമയും ചേര്‍ന്നത്. സംഭവത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരിക്കുന്നത്. ലോക് താന്ത്രിക് ജനതാദള്‍ ആണ് ആദ്യം പരാതി നല്‍കിയയത്. സംഭവം വിവാദമായതോടെ ബിജെപിക്ക് ഉള്ളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി അരുണ്‍ കെ.ചാറ്റര്‍ജിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. 22 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഔദ്യോഗിക പ്രതിനിധി പോലുമല്ലാത്ത സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. 2019ലായിരുന്നു ഈ യോഗം നടന്നത്. അടുത്തിടെ നടന്ന ബിജെപി പുനഃസംഘടനയില്‍ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സ്മിത മേനോനെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഇവരെ അറിയില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന നേതാക്കളില്‍ ഒരാളായ എം.ടി രമേശ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഔദ്യോഗിക പ്രതിനിധിയല്ലാത്ത ഒരാള്‍ എങ്ങനെയാണ് മന്ത്രിക്കൊപ്പം യാത്ര ചെയ്യുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തത്. വിസ അനുവദിച്ചത് എപ്രകാരമാണ് തുടങ്ങിയവ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.