കാശ്മീരിലെ മൊബൈല്‍ ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചു; ഇളവ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം

വിനോദ സഞ്ചാരികള്ക്കും ലാന്ഡ് ഫോണുകള്ക്കും ഏര്പ്പെടുത്തിയിരുന്ന നിരോധനം നേരത്തെ നീക്കിയിരുന്നു.
 | 
കാശ്മീരിലെ മൊബൈല്‍ ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചു; ഇളവ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം

ശ്രീനഗര്‍: കാശ്മീരിലെ മൊബൈല്‍ ഫോണ്‍ ബന്ധം പുനസ്ഥാപിച്ചു. ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന ഇളവ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. 72 ദിവസങ്ങളായി കാശ്മീരിലെ ഫോണുകള്‍ നിലച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്കും ലാന്‍ഡ് ഫോണുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നേരത്തെ നീക്കിയിരുന്നു. ഏകദേശം 40 ലക്ഷം പേരാണ് കാശ്മീരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നത്.

അതേസമയം വിദ്വേഷപരമായി സന്ദേശങ്ങള്‍ കൈമാറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വിനോദ സഞ്ചാരികളുടെ വിലക്ക് നീക്കിയെങ്കിലും കാശ്മീര്‍ താഴ്വരയിലെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളെല്ലാം നിശ്ചലമാണ്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 377-ാം അനുച്ഛേദം ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് കാശ്മീരിലെ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതായി വിമര്‍ശനം ഉയര്‍ന്നെങ്കിലും ഫോണ്‍ ബന്ധം പുനസ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാവും ഇന്റര്‍നെറ്റ് സൗകര്യം പുനസ്ഥാപിക്കുവെന്നാണ് റിപ്പോര്‍ട്ട്.