പ്രധാനമന്ത്രിയുടെ ആഹ്വാനം; ഗ്രിഡ് തകര്‍ച്ച ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി വിദഗ്ദ്ധര്‍

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഏപ്രില് 5ന് രാത്രി 9 മണിക്ക് രാജ്യമെമ്പാടും വൈദ്യുതി വിളക്കുകള് അണച്ചാലുണ്ടാകുന്ന ഗ്രിഡ് കൊളാപ്സ് ഒഴിവാക്കാന് നിര്ദേശങ്ങള്.
 | 
പ്രധാനമന്ത്രിയുടെ ആഹ്വാനം; ഗ്രിഡ് തകര്‍ച്ച ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് രാജ്യമെമ്പാടും വൈദ്യുതി വിളക്കുകള്‍ അണച്ചാലുണ്ടാകുന്ന ഗ്രിഡ് കൊളാപ്‌സ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍. വൈദ്യുതി ഉപയോഗം വളരെ പെട്ടെന്ന് കുറയുമ്പോള്‍ ഗ്രിഡ് കൊളാപ്‌സ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരമായി വിളക്കുകള്‍ അണച്ചാലും എല്ലാ ഫാനുകളും ഓണ്‍ ചെയ്ത് ഇടണമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ എം.കെ.മാത്തൂര്‍ പറഞ്ഞു.

ഏപ്രില്‍ 5ന് രാത്രി 8.55 മുതല്‍ 9.10 വരെയുള്ള 15 മിനിറ്റ് സമയത്ത് ഫാനുകള്‍ എല്ലാം ഓണ്‍ ചെയ്ത് ഇടണമെന്നാണ് മാത്തൂര്‍ നിര്‍ദേശിക്കുന്നത്. റഫ്രിജറേറ്ററുകള്‍, എസി തുടങ്ങിയവയും ഓണാക്കിയിടണമെന്ന് ചില എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ലോഡ് സ്‌റ്റെബിലിറ്റി നിലനിര്‍ത്തുന്നതിനായാണ് ഈ നിര്‍ദേശങ്ങള്‍. നിലവില്‍ കൊമേഴ്‌സ്യല്‍, വ്യാവസായിക ലോഡ് ഇല്ലാത്തതിനാല്‍ ഗാര്‍ഹിക, അവശ്യ സര്‍വീസുകളുടെ ലോഡ് മാത്രമാണ് ഗ്രിഡില്‍ ഉള്ളത്.

നിലവില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ലോഡ് മൊത്തം ലോഡിന്റെ 40 ശതമാനം വരും. ഈ ലൈറ്റുകള്‍ കൂടി പൊടുന്നനെ ഇല്ലാതാകുന്നതോടെ പവര്‍ കൊളാപ്‌സ് ഉണ്ടാകുമെന്നും ഇത് വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിലയ്ക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ആശുപത്രികള്‍ പോലും വൈദ്യുതിയില്ലാതെ നിലയ്ക്കാന്‍ ഇത് മൂലം സാധ്യതയുണ്ടെന്നും എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.