എവിടെ ആ 150 സീറ്റുകള്‍? പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രകാശ് രാജ്

വികസനം കൊണ്ട് തൂത്തുവാരും എന്ന് അവകാശപ്പെട്ടിരുന്ന 150 സീറ്റുകള് എവിടെയെന്ന് പ്രധാനമന്ത്രിയോട് നടന് പ്രകാശ് രാജ്. ട്വിറ്റര് സന്ദേശത്തിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില് സീറ്റുകളും വോട്ട് വിഹിതവും കുറഞ്ഞതിന് ബിജെപിയെയും പ്രധാനമന്ത്രിയെയും പ്രകാശ് രാജ് ട്രോള് ചെയ്തത്.
 | 

എവിടെ ആ 150 സീറ്റുകള്‍? പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രകാശ് രാജ്

വികസനം കൊണ്ട് തൂത്തുവാരും എന്ന് അവകാശപ്പെട്ടിരുന്ന 150 സീറ്റുകള്‍ എവിടെയെന്ന് പ്രധാനമന്ത്രിയോട് നടന്‍ പ്രകാശ് രാജ്. ട്വിറ്റര്‍ സന്ദേശത്തിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകളും വോട്ട് വിഹിതവും കുറഞ്ഞതിന് ബിജെപിയെയും പ്രധാനമന്ത്രിയെയും പ്രകാശ് രാജ് ട്രോള്‍ ചെയ്തത്.

അഭിനന്ദനങ്ങള്‍, പക്ഷേ ‘വികാസ്’ കൊണ്ട് തൂത്തുവാരുമെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്, ആ 150+ സീറ്റുകള്‍ എവിടെപ്പോയി?

വിഭാഗീയ രാഷ്ട്രീയം ഫലം കണ്ടില്ല.
പാകിസ്ഥാന്‍, മതം, ജാതി, ഭീഷണിയുമായെത്തുന്ന അനുചര സംഘങ്ങള്‍ എന്നിവയേക്കാള്‍ നമ്മുടെ രാജ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ട്. ഗ്രാമീണ മേഖലയില്‍ തനതായ പ്രശ്‌നങ്ങളുണ്ട്. അവഗണിക്കപ്പെട്ട കര്‍ഷകന്റെ ശബ്ദം, ദരിദ്രരായ ഗ്രാമീണ ഇന്ത്യക്കാര്‍. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്നാണ് പ്രകാശ് രാജ് ട്വീറ്റില്‍ ചോദിക്കുന്നത്.

വിജയം അഭിമാന പ്രശ്‌നമായിരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസുമായി കടുത്ത പോരാട്ടം നടത്തിയാണ് ബിജെപിക്ക് ജയിക്കാനായത്. ദളിത്, പട്ടേല്‍ പ്രതിഷേധങ്ങള്‍ പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ നിരം മങ്ങിയ വിജയമാണ ബിജെപിക്ക് നേടാനായത്.

ട്വീറ്റ് കാണാം