രഞ്ജിത്ത് സിൻഹക്കെതിരെയുള്ള തെളിവുകളുടെ ഉറവിടം വ്യക്തമാക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ

ടുജി കേസിൽ സി.ബി.ഐ ഡയറക്ടർ രഞ്ജിത്ത് സിൻഹക്കെതിരെയുള്ള തെളിവുകളുടെ ഉറവിടം വ്യക്തമാക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ. പേര് വെളിപ്പെടുത്തിയാൽ അത് തെളിവ് നൽകിയാളുടെ ജീവന് ഭീഷണിയാണെന്നും തെളിവുകളുടെ ആധികാരികത പബ്ലിക് പ്രോസിക്യൂട്ടർക്ക് പരിശോധിക്കാമെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 | 

ന്യൂഡൽഹി: ടുജി കേസിൽ സി.ബി.ഐ ഡയറക്ടർ രഞ്ജിത്ത് സിൻഹക്കെതിരെയുള്ള തെളിവുകളുടെ ഉറവിടം വ്യക്തമാക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ. പേര് വെളിപ്പെടുത്തിയാൽ അത് തെളിവ് നൽകിയാളുടെ ജീവന് ഭീഷണിയാണെന്നും തെളിവുകളുടെ ആധികാരികത പബ്ലിക് പ്രോസിക്യൂട്ടർക്ക് പരിശോധിക്കാമെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രഞ്ജിത്ത് സിൻഹയുടെ ഔദ്യോഗിക വസതിയിലെ സന്ദർശക ഡയറി ആരാണ് നൽകിയതെന്നും ഇക്കാര്യം മുദ്രവച്ച കവറിൽ കൈമാറണമെന്നും പ്രശാന്ത് ഭൂഷണോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഉറവിടം വ്യക്തമാക്കിയാൽ മാത്രമേ കേസിൽ ഇടപെടനാകുവെന്ന് കോടതി അറിയിച്ചു. ഡയറിയിലെ 90ശതമാനം വിവരങ്ങളും വ്യാജമാണെന്ന് രഞ്ജിത്ത് സിൻഹ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സുപ്രീംകോടതി നിർദ്ദേശം.

ടുജി കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരു ടെലികോം കമ്പനി ഉദ്യോഗസ്ഥരും കൽക്കരി കേസിലെ പ്രതികളും രഞ്ജിത് സിൻഹയെ കണ്ടുവെന്നാണ് കേസ്. ഇവർ അമ്പതിലധികം തവണ രഞ്ജിത് സിൻഹയെ കണ്ടുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് കോടതിയിൽ ഹാജരാക്കിയതെന്നാണ് പ്രശാന്ത് ഭൂഷൺ അവകാശപ്പെട്ടത്.